2020 ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം; ഹാര്‍വേ ജെ ആള്‍ട്ടര്‍, മൈക്കേല്‍ ഹൗട്ടണ്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്ക്‌.

 

ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേര്‍ പങ്കിട്ടു. ഹാര്‍വേ ജെ ആള്‍ട്ടര്‍, മൈക്കേല്‍ ഹൗട്ടണ്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വൈദ്യശാസ്ത്ര രംഗത്തെ നൊബേല്‍ ജേതാക്കളെ കണ്ടെത്തുന്നത്. സ്വര്‍ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണര്‍ (1,118,000 യുഎസ് ഡോളര്‍) ആണ് പുരസ്‌കാരം.

Post a Comment

Previous Post Next Post